ഫെയ്സ്ബുക് ഗ്ലോബൽ കമ്യൂണിറ്റി ലീഡേഴ്സിൽ അഭിമാനമായി മൂന്ന് ഇന്ത്യൻ വനിതകൾ

ആധുനിക പ്രകാശ്, ചേതന മിശ്ര, തമന്ന ധാമിജ

ന്യൂഡൽഹി∙ ഇന്ത്യയിലെ മൂന്നു സ്ത്രീ സംരംഭകരെ ആദരിച്ച് ഫെയ്സ്ബുക്. ഗ്ലോബൽ കമ്യൂണിറ്റി ലീഡേഴ്സ് ആയി ഇന്ത്യക്കാരായ ആധുനിക പ്രകാശ്, ചേതന മിശ്ര, തമന്ന ധാമിജ എന്നിവരെ ഫെയ്സ്ബുക് തിരഞ്ഞെടുത്തു. ലോകത്താകമാനമുള്ള 6000 അപേക്ഷകരിൽനിന്നാണു വിജയികളെ കണ്ടെത്തിയതെന്നു ഫെയ്സ്ബുക് അറിയിച്ചു.

ഇന്ത്യൻ അമ്മമാരെ സഹായിക്കാനായി പൂണെയിൽ തുടങ്ങിയ ‘ബ്രെസ്റ്റ്ഫീഡിങ് സപ്പോർട്ട്’ എന്ന സന്നദ്ധ സംഘടനയുടെ സാരഥിയാണ് ആധുനിക പ്രകാശ്. ആഗോള കമ്യൂണിറ്റി നേതാക്കളുടെ പട്ടികയിൽ ഇടംനേടിയ ആധുനികയ്ക്ക് 10 ലക്ഷം ഡോളറാണു സമ്മാനത്തുക. ‘മോംപ്രണേഴ്സ് ഇന്ത്യ’യുടെ സ്ഥാപക ചേതന മിശ്ര, ‘ബേബി ഡെസ്റ്റിനേഷൻ’ മേധാവി തമന്ന ധാമിജ എന്നിവർക്കു 50,000 ഡോളർ വീതം ഫെലോഷിപ്പും ലഭിക്കും.