കെഎസ്ആർടിസിയിൽ കൂട്ടസ്ഥലമാറ്റം; വീടിനടുത്ത് ജോലി ചെയ്യാനുള്ള അവസരമെന്നു മാനേജ്മെന്റ്

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ കൂട്ടസ്ഥലമാറ്റം. 5000 ത്തിലധികം ജീവനക്കാരെയാണ് ഒറ്റയടിക്കു സ്ഥലം മാറ്റിയത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. 2719 ഡ്രൈവർമാരെയും 2000 ത്തിലധികം കണ്ടക്ടർമാരെയുമാണ് സ്ഥലംമാറ്റിയത്. പട്ടികയുടെ കരടു രേഖ കെഎസ്ആർടിസി മാനേജ്മെന്റ് പ്രസിദ്ധീകരിച്ചു.

എല്ലാവരെയും വീടിനടുത്തേക്കാണ് സ്ഥലം മാറ്റിയതെന്നു മാനേജ്മെന്റ് അധികൃതർ വിശദീകരിച്ചു. അച്ചടക്കലംഘനത്തിന്റെ പേരിൽ മാറ്റപ്പെട്ടവർ ഒഴികെയുള്ളവർക്ക് സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ മെക്കാനിക്കൽ ജീവനക്കാർക്കും സ്ഥലം മാറ്റം നടപ്പിലാക്കുമെന്നു മാനേജ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കി.

എന്നാൽ സമരം പ്രഖ്യാപിച്ചതിലുള്ള പ്രതികാര നടപടിയാണു സ്ഥലം മാറ്റമെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.