ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ശ്രമം: മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് ∙ ശബരിമല വിഷയത്തിൽ അന്തരീക്ഷം വഷളാക്കാൻ നോക്കുന്നവരുണ്ടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരിപാവനമായ ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. വിശ്വാസികളുടെ വികാരം സർക്കാർ മാനിക്കണം. സർവകക്ഷി യോഗം വിളിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാൻ സമവായമുണ്ടാക്കണം. 

വിശാല താൽപര്യം പരിഗണിച്ചു സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണം. സർക്കാർ അതിനു തയാറായില്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവർ റിവ്യൂ ഹർജി നൽകണം. കക്ഷി ചേരണമെങ്കിൽ കോൺഗ്രസ് ഹർജിയിൽ കക്ഷി ചേരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.