യുവതീപ്രവേശം: എന്തു ചെയ്യണമെന്ന് വിശ്വാസികൾ തീരുമാനിക്കണമെന്ന് എൻഎസ്എസ്

പത്തനംതിട്ട∙ ശബരിമല യുവതീപ്രവേശനത്തിൽ സർക്കാരിന്റെയും ദേവസ്വം ബോർ‍ഡിന്റെയും നിലപാട് ദൗർഭാഗ്യകരമാണെന്ന് എൻഎസ്എസ്. പ്രവേശനസ്വാതന്ത്ര്യമല്ല, ആചാരാനുഷ്ഠാനങ്ങളാണ് ഞങ്ങള്‍ക്കു വലുതെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ലക്ഷക്കണക്കിനു സ്ത്രീകൾ കേരളത്തിനകത്തും പുറത്തും പ്രാർഥനായജ്ഞങ്ങൾ നടത്തിയത്. സ്ത്രീകളുടെ പ്രാർഥനയുടെ ഗൗരവം ഉൾക്കൊള്ളാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ല. ഇനി എന്തുചെയ്യണമെന്നു തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും എൻഎസ്എസ് പറഞ്ഞു.