നിയമം നടപ്പാക്കും; യുവതികളെത്തിയാൽ സൗകര്യമൊരുക്കും: ഡിജിപി

തിരുവനന്തപുരം ∙ ശബരിമലയിൽ ആർക്കും പോകാമെന്നും അവിടെ ആരെയും തടയാൻ അനുവദിക്കില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും അത് നടപ്പാക്കുമെന്നും ഡിജിപി മാധ്യമങ്ങളോടു പറഞ്ഞു.

ശബരിമലയിലേക്കു യുവതികളെത്തിയാൽ അവർക്ക് സൗകര്യമൊരുക്കും. നിയമം കയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ശബരിമലയിൽ നിലവിൽ വനിതാ പൊലീസിനെ നിയോഗിച്ചിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡിജിപി പറഞ്ഞു.