മുതിർന്ന പൗരൻ ജീവനൊടുക്കി; ശബരിമല വിവാദത്തിൽ മനംനൊന്തെന്ന് സൂചന

കോഴിക്കോട് ∙ കൊയിലാണ്ടി കൊല്ലത്തിനു സമീപം ആനക്കുളങ്ങര റെയിൽവേ ഗേറ്റിൽ ട്രെയിനു മുന്നിൽ ചാടി മുചുകുന്ന് കക്കട്ടിൽ രാമകൃഷ്ണൻ (85) ജീവനൊടുക്കി. കഴിഞ്ഞ 60 വർഷമായി മുടങ്ങാതെ ശബരിമലയ്ക്കു പോകുന്ന ഇദ്ദേഹം ഇപ്പോഴത്തെ വിവാദങ്ങളിൽ അസ്വസ്ഥനായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.

‘നാളെ നട തുറക്കും, ഞാൻ പോവുകയാണ്’ എന്നെഴുതിയ കുറിപ്പ് ഇയാളുടെ ശരീരത്തിൽനിന്നു കിട്ടിയതായി പൊലീസ് അറിയിച്ചു.