ശബരിമല: ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് കടകംപള്ളി

കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാടു സ്വീകരിക്കാമെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ നിർണായക യോഗം അൽപ സമയത്തിനകം നടക്കും.

അതേസമയം കേരളത്തിലെ 99 ശതമാനം വിശ്വാസികളും ശബരിമല യുവതീപ്രവേശത്തിന് എതിരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സർക്കാരിന് ഇക്കാര്യം മനസ്സിലാക്കാനാകുന്നില്ല. ഇങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്കു പോകേണ്ടിവരും. സുപ്രീം കോടതി വിധി ശരിയല്ല. പക്ഷേ ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല. ഭരണഘടനാ ഭേദഗതിയിലൂടെയാണ് സുപ്രീംകോടതി വിധി മറികടക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.