ശബരിമല യുവതീപ്രവേശം: ഗവർണർ പി.സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടു

ന്യൂഡൽഹി ∙ ഗവർണർ പി.സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ചു. ഇരുവരും തമ്മിൽ അരമണിക്കൂറോളം ചർച്ച നടത്തി.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലും മറ്റും ഉണ്ടായ ക്രമസമാധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. 

സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി ഉൾപ്പെടെയുള്ള മറ്റുവിഷയങ്ങളും ഗവർണർ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.