ശബരിമല എല്ലാവരുടേതും; ഇരുമുടിക്കെട്ട് ഇല്ലാതെയും ദർശനമാവാം: ഹൈക്കോടതി

കൊച്ചി∙ ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ഹൈക്കോടതി. ശബരിമല എല്ലാവരുടേതുമാണ്. പാരമ്പര്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഏതു ഭക്തൻ വന്നാലും സംരക്ഷണം നൽകണം. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിൽ പോകാം. പതിനെട്ടാം പടി കയറുമ്പോഴാണ് ഇരുമുടിക്കെട്ട് നിർബന്ധമെന്നും കോടതി നിരീക്ഷിച്ചു.

അഹിന്ദുക്കൾക്കു പ്രവേശനം വിലക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി നൽകിയ ടി.ജി.മോഹൻദാസിനെതിരെ കോടതി വിമർശനമുന്നയിച്ചു. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടമാണെന്നും കോടതി അഭിപ്രായപ്പെട്ടു.