വിശ്വാസികളെ കൂടെ നിർത്താൻ സാധിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ അടിവേര് ഇളകും: സുധാകരൻ

കെ.സുധാകരൻ

കാസർകോട്∙ വിശ്വാസ സംരക്ഷണത്തിനു രംഗത്തിറങ്ങിയില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റ വാട്ടർ‌ ലൂ ആയിരിക്കും സംഭവിക്കുകയെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ശബരിമല വിഷയത്തിൽ വിശ്വാസികളെ കൂടെ നിർത്താൻ സാധിച്ചില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസിന്റെ അടിവേര് ഇളകും. ബിജെപിക്ക് നേട്ടമുണ്ടാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.