മുഖ്യമന്ത്രിക്ക് വധഭീഷണി; കാസർകോട് സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രിക്കു വധഭീഷണിയുമായി പ്രത്യക്ഷപ്പെട്ട കുറിപ്പ്.

കാസർകോട് ∙മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ കാസർകോട് സ്വദേശിക്കെതിരെ പൊലീസ് കേസ്. ചീമേനി തിമിരി വലിയപൊയിൽ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് കേസ്.

മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.