ഇടുക്കിയിൽ വാഹനാപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു

ഇടുക്കി∙ മാട്ടുപ്പെട്ടിയിൽ ബോട്ടിങ് സെന്ററിനു സമീപം വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. മലപ്പുറം ശുകപുരം വട്ടംകുളം തരയ്ക്കൽ നസീറിന്റെ മകൻ മുഹമ്മദ് ഷിയാസ്(21)ആണു മരിച്ചത്.

ഷിയാസ് സഞ്ചരിച്ച ബൈക്ക് തെന്നി എതിരെ വന്ന കാറിനു മുന്നിലേക്കു തെറിച്ചു വീഴുകയായിരുന്നു. മാനൂർ മലബാർ കോളജിൽ ബി.കോം അവസാന വർഷ വിദ്യാർഥിയായിരുന്നു ഷിയാസ്. അഞ്ചു ബൈക്കുകളിലായി 10 പേരടങ്ങുന്ന സംഘമാണ് ഇന്നു രാവിലെ മൂന്നാറിൽ എത്തിയത്.