‘സർക്കാരി’ലെ രാഷ്ട്രീയ സൂചനകൾ നീക്കണം: തമിഴ്നാട് മന്ത്രി

സർക്കാർ ചിത്രത്തിന്റെ പോസ്റ്റർ.

ചെന്നൈ∙ വിജയ് ചിത്രമായ സർക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങൾ നീക്കണമെന്നു തമിഴ്നാട് മന്ത്രി കടമ്പൂർ രാജു. ചിത്രത്തെക്കുറിച്ചു പരാതികൾ ലഭിച്ചു. വളർന്നു വരുന്ന നടനായ വിജയ്ക്കു ഇതു നല്ലതല്ല. സിനിമാ പ്രവർത്തവർ തന്നെ ഇതു നീക്കം ചെയ്താൽ നല്ലത്. അല്ലെങ്കിൽ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടർ നടപടി തീരുമാനിക്കുമെന്നു മന്ത്രി. ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ അവതരിപ്പിച്ച കഥാപാത്രത്തിനു മുൻ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന ചർച്ച ഉയർന്നിരുന്നു.