Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്ക്കെന്താ രാഷ്ട്രീയം പറ്റില്ലേയെന്ന് പിതാവ്

ചെന്നൈ ∙ നടൻ വിജയ് രാഷ്ട്രീയത്തിലേക്കു വരുന്നതിൽ എന്താണു തെറ്റെന്നു പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ. 

വിജയ് രാഷ്ട്രീയത്തിലേക്കു വരുന്നതിനെ പലരും ഭയക്കുന്നുണ്ടെന്നാണു ബന്ധപ്പെട്ട ചർച്ചകൾ സൂചിപ്പിക്കുന്നത്. സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്കു വരരുതെന്ന നിയമമുള്ളതായി അറിവില്ല. വിജയ്‌യുടെ കാര്യത്തിൽ മാത്രം ഇത്രയും  ബഹളംവയ്ക്കുന്നത് എന്തിനാണെന്നു  ചന്ദ്രശേഖർ ചോദിച്ചു. പുതിയ ചിത്രമായ സർക്കാരിന്റെ ഓഡിയോ  ലോഞ്ചിങ് വേളയിൽ വിജയ് നടത്തിയ പ്രസംഗത്തെ തുടർന്നാണു താരത്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ചർച്ചകൾ സജീവമായത്. 

related stories