ആലപ്പുഴയിൽ ബൈക്ക് ലോറിയിലിടിച്ച് കത്തി രണ്ട് യുവാക്കൾ മരിച്ചു

ഹരിപ്പാടുണ്ടായ അപകടത്തിന്റെ ദൃശ്യം.

ഹരിപ്പാട്∙ ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ ബൈക്ക് ലോറിയിലിടിച്ച് കത്തി രണ്ടുമരണം. മാവേലിക്കര കല്ലുമല ശങ്കർ, ചെങ്ങന്നൂർ കാരയ്ക്കാട് കിരൺ നിവാസിൽ കിരൺ എന്നിവരാണ് മരിച്ചത്. ഇരുവരും കോയമ്പത്തൂർ കർപ്പകം എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ്.

രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവർ അപകടത്തിൽ പെട്ടത്. ബൈക്കും ലോറിയും അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.