പൊള്ളാച്ചിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

പാലക്കാട്∙ പൊള്ളാച്ചി ആനമല അമ്രാം പാളയത്തു ടൂറിസ്റ്റ് ബസ് മറിഞ്ഞ് എറണാകുളം ഉറുമാലൂർ, പട്ടാംപാടി കണ്ണോടിക്കൽ ഹൗസിൽ രാജഗോപാലിന്റെ മകൻ ശ്രീരാജ് (35) മരിച്ചു. 29 പേർക്കു പരുക്കുണ്ട്. പുലർച്ചെ ഒന്നേ‍ാടെ അമ്രാം പാളയം പാലത്തിനു സമീപമാണ് അപകടം. എറണാകുളത്തുനിന്നു കൊടൈക്കനാലിലേക്കു വിനോദ യാത്ര പോയി മടങ്ങി വരുന്നവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവർ പൊള്ളാച്ചി, വേട്ടക്കാരൻ പുതൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.