ശബരിമല യുവതീപ്രവേശം: സർവകക്ഷി യോഗത്തിൽ പ്രതീക്ഷയെന്നു കടകംപള്ളി

കടകംപള്ളി സുരേന്ദ്രൻ

കാസർകോട്∙ ശബരിമല യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച നടക്കുന്ന സർവകക്ഷി യോഗത്തിൽ സർക്കാരിനു ശുഭാപ്തി വിശ്വാസമുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമവായ നീക്കങ്ങൾക്കായിരിക്കും പ്രധാന്യം നൽകുക. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതു സർക്കാരിന്റെ ഭരണഘടനപരമായ ബാധ്യതയാണ്.

മണ്ഡല, മകരവിളക്ക് ഉൽസവം സുഗമമായി നടത്താനുതകുന്ന നിലപാടായിരിക്കും സ്വീകരിക്കുക. വിഷയത്തിൽ ബിജെപിയും കോൺഗ്രസും രാഷ്ട്രീയ ലാഭത്തിനായാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാൽ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിൽ എത്തുന്ന യുവതികൾക്കു സുരക്ഷയൊരുക്കുമോ എന്ന ചോദ്യത്തോടു കടകംപള്ളി പ്രതികരിച്ചില്ല.