ശബരിമല യുവതീപ്രവേശം: എന്‍എസ്എസിനു വേണ്ടി ആര്യാമ സുന്ദരം ഹാജരാകും

ശബരിമല സന്നിധാനം. ചിത്രം: മനോരമ

കോട്ടയം ∙ ശബരിമല യുവതീ പ്രവേശത്തില്‍ എന്‍എസ്എസിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകും. നിലവില്‍ എന്‍എസ്എസിനു വേണ്ടി ഹാജരാകുന്ന കെ. പരാശരന്‍ ഡല്‍ഹിയില്‍ ഇല്ലാത്ത സാഹചര്യത്തിലാണിത്. കെ. പരാശരന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കിയാല്‍ കേസിലെ കക്ഷിയായ എന്‍എസ്എസിന്റെ അഭിപ്രായം തേടും. ഇതു മുന്നില്‍ കണ്ടാണ് ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്തിയത്.