താൻ വിശ്വാസികള്‍ക്കൊപ്പം; യുവതികൾ കാത്തിരിക്കണം: നിലപാടുമായി ജേക്കബ് തോമസ്

ജേക്കബ് തോമസ് മലകയറുന്നു.

പമ്പ∙ ശബരിമല യുവതീപ്രവേശത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അവിശ്വാസികൾ എന്നൊരു വിഭാഗം കേരളത്തിൽ രൂപപ്പെടുന്നു. താന്‍ അവർക്കൊപ്പമല്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു. യുവതികൾ കാത്തിരിക്കണമെന്നും ‘റെഡി ടു വെയ്റ്റ്’ ക്യാംപെയ്ന്‍ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പമ്പയില്‍ പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.