ശബരിമല: സ്ഥിതിഗതികൾ പഠിക്കാൻ സമിതിയെ നിയോഗിച്ച് അമിത് ഷാ

അമിത് ഷാ

ന്യൂഡൽഹി∙ ശബരിമലയിലേക്ക് കേന്ദ്ര സംഘത്തെ അയക്കാൻ ഒരുങ്ങി ബിജെപി. നാലു പേർ അടങ്ങുന്ന സമിതിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ശബരിമലയിലെ സമരം, ഭക്തർക്കെതിരെ നടക്കുന്ന അക്രമങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഇവർ പഠിക്കും.

എംപിമാരായ പ്രഹ്ലാദ് ജോഷി, വിനോദ് ശങ്കർ, നളിൻ കുമാർ കട്ടീൽ, ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡെ എന്നിവരാണ് അംഗങ്ങള്‍. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് സമിതിയെ നിയോഗിച്ചത്. പതിനഞ്ച് ദിവസത്തിനുള്ളിൽ കേന്ദ്ര നേതൃത്വത്തിന് ശബരിമല സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.