മകരവിളക്ക് തെളിക്കാനുള്ള മലയരയ വിഭാഗത്തിന്റെ അവകാശം തിരികെ നൽകണം: രാഹുൽ ഈശ്വർ

രാഹുൽ ഈശ്വർ. ചിത്രം: ഫെയ്സ്ബുക്

കൊച്ചി ∙ ശബരിമലയിൽ മകരവിളക്ക് തെളിക്കാനുള്ള മലയരയ വിഭാഗത്തിന്റെ അവകാശം തിരികെ നൽകണമെന്ന് അയ്യപ്പ ധർമസേനാ സമിതി അധ്യക്ഷൻ രാഹുൽ ഈശ്വർ. രണ്ടുവർഷം മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈ അവകാശം തിരിച്ചു നൽകുമെന്ന് നിയമസഭയിൽ ഉറപ്പു നൽകിയതാണ്. അതു പാലിക്കണം. ഇക്കാര്യത്തിൽ ദേവഹിതം എന്തെന്നറിയാൻ ദേവപ്രശ്നം വയ്ക്കണം. ചീരപ്പൻചിറ ഈഴവ സമുദായ കളരിക്ക് ശബരിമലയിൽ വഴിപാടിനുള്ള അവകാശങ്ങളുണ്ടോ എന്നു പരിശോധിച്ച് ഉണ്ടെങ്കിൽ അതും നൽകണം. 

അതേസമയം, ഇല്ലാത്ത അവകാശങ്ങൾ ഉണ്ട് എന്നു പറഞ്ഞ് സാമുദായിക സൗഹാര്‍ദം തകർക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിൻമാറണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. ശബരിമലയിൽ സ്ത്രീകളെ കടത്തിവിടില്ലെന്ന് പൊലീസ് ഉറപ്പു തന്നിട്ടുണ്ടെന്നു പറഞ്ഞ രാഹുൽ, അവിടെെയത്തുന്ന സ്ത്രീകളെ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു പറഞ്ഞുവിടുന്നത് പൊലീസാണെന്നും പറഞ്ഞു.