ശബരിമല വിഷയത്തില്‍ ഇന്നും ബഹളം; 17-ാം മിനിട്ടില്‍ സഭ പിരിഞ്ഞു

പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസ്സിനു മുന്നിൽ

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ പ്രതിപക്ഷം ബഹളം വച്ചു നടുത്തളത്തിലിറങ്ങിയതിനെ തുടർന്ന് നിയമസഭ പിരിഞ്ഞു. ചേർന്ന് 17 മിനിറ്റിനുള്ളിലാണു ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്കു പിരി‍ഞ്ഞത്.

എംഎൽഎമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാൻ ഇടപെടണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എംഎൽഎമാർ സ്പീക്കറുടെ ഡയസ്സിനു മുന്നിൽ പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ചു. ബഹളം ശക്തമായതോടെ സഭ പിരിയുകയായിരുന്നു. പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിലെത്തി പ്രതിഷേധിക്കുകയാണ്.