ശബരിമല വിധി രാജ്യത്ത് ഏകവ്യക്തി നിയമം നടപ്പാക്കാനുള്ള ശ്രമം: രാഹുൽ ഈശ്വർ

കോഴിക്കോട്∙ രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള തീവ്രവലതുപക്ഷ ശ്രമത്തിന്റെ ഭാഗമാണ് ശബരിമല വിധിയെന്നു രാഹുൽ ഈശ്വർ. ശബരിമല വാദം കേട്ട ബെഞ്ചിൽനിന്ന് ജസ്റ്റിസ് കുര്യൻ ജോസഫിനെ പെട്ടെന്നു നീക്കിയത് അന്വേഷിക്കണം. കുറ്റവിചാരണ ചെയ്യണമെന്ന് ഇടതുപക്ഷ എംപിമാരടക്കം ആവശ്യപ്പെട്ട ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിയെച്ചൊല്ലി വനിതാ മതിൽ നിർമിക്കാൻ ഇറങ്ങിത്തിരിക്കണോയെന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.