വീടിന്റെ അറയും നിരയും ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ ഭിത്തി ഇടിഞ്ഞ് ഒരാള്‍ മരിച്ചു

തുമ്പമണ്ണിൽ പഴയ വീട് പുതുക്കി പണിയുന്നതിനിടെയുണ്ടായ അപകടം. ചിത്രം: നിഖിൽ രാജ്

പത്തനംതിട്ട ∙ തുമ്പമണ്ണിൽ പഴയ വീട് പുതുക്കി പണിയുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണു ബംഗാൾ സ്വദേശി സമദ് (35) മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. തുണ്ടത്തിൽ ഡോ. ടി.സി.ചെറിയാന്റെ വീടിന്റെ പണി നടക്കുന്നതിനിടെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം.

തുമ്പമണ്ണിൽ പഴയ വീട് പുതുക്കി പണിയുന്നതിനിടെയുണ്ടായ അപകടം. ചിത്രം: നിഖിൽ രാജ്

പഴയ വീടിന്റെ അറയും നിരയും ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. ബംഗാൾ സ്വദേശികളായ ഫൂൽബാബു, രാജേഷ് എന്നിവരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനുശേഷം മണ്ണുമാന്തിയന്ത്രം ഉപോയോഗിച്ച് അവശിഷ്ടങ്ങൾ നീക്കി സമദിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.