യുവതികളുടെ സംഘത്തെ കോട്ടയത്ത് തടയും: ശബരിമല കർമ സമിതി

ശബരിമല ക്ഷേത്രം. ചിത്രം:രാഹുൽ ആർ.പട്ടം.

കോട്ടയം∙ ചെന്നൈയിൽനിന്ന് ശബരിമലയിൽ എത്തുമെന്നു പ്രഖ്യാപിച്ച യുവതികളുടെ സംഘത്തെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ തടയാൻ ശബരിമല കർമ സമിതി ഹിന്ദു വനിതാ നേതൃത്വ സമ്മേളനം തീരുമാനിച്ചു. അയ്യപ്പജ്യോതിയുടെ വിജയത്തിനായി വനിതാ കൂട്ടായ്മ, ഗൃഹസമ്പർക്കം, കുടുംബയോഗം എന്നിവയും നടത്തും. കോട്ടയം തിരുനക്കര സ്വമിയാർ മഠത്തിൽ ചേർന്ന യോഗം സാമൂഹിക പ്രവർത്തക അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു.