എംപാനൽ ജീവനക്കാരുടെ ലോങ് മാർച്ചിന് ആലപ്പുഴയിൽ തുടക്കം

ആലപ്പുഴയിൽ പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ നടത്തുന്ന ലോങ് മാർച്ച് എം പാനൽ കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി സി.ദിനേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ ∙ പിരിച്ചു വിടപ്പെട്ട കെഎസ്ആർ‍ടിസി എംപാനൽ ജീവനക്കാരുടെ ലോങ് മാർച്ചിന് ആലപ്പുഴയിൽ തുടക്കം. ആലപ്പുഴ കെഎസ്ആർടിസി സ്റ്റാന്റിൽ എംപാനൽ കൂട്ടായ്മ ജനറൽ സെക്രട്ടറി എം.ദിനേശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. സർക്കാരും മാനേജ്മെന്റും കോടതയിൽ സ്വയം തോറ്റു കൊടുക്കുകയായിരുന്നെന്നു ദിനേശ് ബാബു ആരോപിച്ചു. നാളെ രാവിലെ ആറിനു മാർച്ച് ആലപ്പുഴയിൽ നിന്നാരംഭിക്കും. 24നു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ച് സമാപിക്കും.