Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിസ് കപ്പ് അർജന്റീനയ്ക്ക്

Croatia Tennis Davis Cup Argentina

സാഗ്രെബ് ∙ ക്രൊയേഷ്യയെ 3–2നു തോൽപ്പിച്ച് അർജന്റീന ചരിത്രത്തിലാദ്യമായി ഡേവിസ് കപ്പ് കിരീടം ചൂടി. രണ്ട് റിവേഴ്സ് സിംഗിൾസ് മൽ‍സരങ്ങളും ജയിച്ചാണ് അർജന്റീനയുടെ ജയം. മരിൻ സിലിച്ചിനെതിരെ രണ്ടു സെറ്റ് പിന്നിലായതിനു ശേഷം തിരിച്ചടിച്ചു ജയിച്ച യുവാൻ മാർട്ടിൻ ഡെൽപോട്രോ (6–7, 2–6, 7–5, 6–4, 6–3) അർജന്റീനയ്ക്കു പ്രതീക്ഷ നൽകി. നിർണായകമായ അവസാന സിംഗിൾസിൽ ഫെഡെറിക്കോ ഡെൽബോണിസ് ഇവോ കാർലോവിച്ചിനെ തകർത്തുവിട്ടു (6–3, 6–4, 6–2). ഇതിനു മുൻപ് മൽസരിച്ച നാലു ഫൈനലുകളിലും അർജന്റീന പരാജയപ്പെട്ടിരുന്നു.