Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്ത്രണ്ടു വർഷത്തിനിടെ പാക്കിസ്ഥാനിൽ ആദ്യ ഡേവിസ് കപ്പ് മൽസരം

tennis representational image

കറാച്ചി ∙ പന്ത്രണ്ടു വർഷത്തിനിടെ പാക്കിസ്ഥാൻ മണ്ണിലെ ആദ്യ ഡേവിസ് കപ്പ് ടെന്നിസ് മൽസരം നാളെ ഇസ്‌ലാമബാദിൽ ആരംഭിക്കും. ഏഷ്യ–ഓഷ്യാനിയ ഗ്രൂപ്പ് രണ്ടിൽ ഇറാനാണ് എതിരാളികൾ. ആഭ്യന്തര പ്രശ്നങ്ങൾമൂലം ടീമുകൾ പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിക്കുന്നതിനാൽ നിഷ്പക്ഷവേദിയിലാണ് ഇതുവരെ മൽസരങ്ങൾ നടക്കാറുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ ഫിലിപ്പീൻസ്, ഇന്തോനീഷ്യ, കുവൈത്ത്, തായ്‌ലൻഡ് ടീമുകൾ പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ചിരുന്നു.