Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടിഎഫ് ഫ്യൂച്ചേഴ്സ് ടെന്നിസ് 20 മുതൽ തിരുവനന്തപുരത്ത്

tennis representational image Representational image

തിരുവനന്തപുരം ∙ കേരള ടെന്നിസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഓയിൽ എക്സ്ട്രാ പ്രീമിയം ഐടിഎഫ് ഫ്യൂച്ചേഴ്സ് ടെന്നിസ് ടൂർണമെന്റ് 20 മുതൽ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 15000 ഡോളറാണ് സമ്മാനത്തുക. ശനിയാഴ്ചയും ഞായറാഴ്ചയും യോഗ്യതാ മൽസരങ്ങൾ നടക്കും. 24ന് ഡബിൾസ് ഫൈനലും സിംഗിൾസ് സെമിയും നടക്കും. 25ന് ആണ് സിംഗിൾസ് ഫൈനലുകൾ. 24, 25 തീയതികളിലെ കളികൾ ദൂരദർശൻ സംപ്രേഷണം ചെയ്യും.

രണ്ട് ജർമൻ കളിക്കാരും ഹോങ്കോങ്‍, തായ്പേയി എന്നീ രാജ്യങ്ങളിൽനിന്ന് ഓരോ താരങ്ങളും പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് ഡേവിസ് കപ്പ് താരങ്ങളായ പ്രജ്നേഷ് ഗുണേശ്വരൻ, ശ്രീറാംബാലാജി, വിഷ്ണുവർധൻ എന്നിവർ പങ്കെടുക്കും. കേരളത്തിന്റെ വെല്ലുവിളി പതിമൂന്നാം സീഡ് ഹാദിൻ ബാവയാണ്. വൈൽഡ് കാർഡിലൂടെ കേരളത്തിന്റെ അഞ്ചു കളിക്കാർ സിംഗിൾസ് കളിക്കും. ഇതിൽ മുഹമ്മദ് സിദാനും ഗൗതം കൃഷ്ണനും മെയിൻഡ്രോയിലാണ്. യോഗ്യതാമൽസരത്തിൽ എച്ച്.സൂരജ്, ജി.എസ്.സഞ്ജയ്, അർജുൻ എന്നിവർ കളിക്കും.

Your Rating: