ടെന്നിസ്: എറണാകുളം അണ്ടർ 14 ചാംപ്യൻമാർ

കൊച്ചിയിൽ നടക്കുന്ന കെ.സി.എം. മേത്തർ സ്മാരക ഇന്റർ ഡിസ്ട്രിക്ട് ടെന്നിസ് ടൂർണമെന്റിൽ 14 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ജേതാക്കളായ എറണാകുളം ടീമിലെ ഗായത്രി രാജേഷ്, ശ്രീജന ഥാപ്പ, ബി. മാളവിക, നിരുപമ, ദേവാസു, ബി. രാജൻ, റുഷിൽ ജോൺ, പാർഥിവ് അനിൽകുമാർ എന്നിവർ.

കൊച്ചി ∙ എറണാകുളം ജില്ലാ ടെന്നിസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കെ.സി.എം.മേത്തർ സ്മാരക ഇന്റർ ഡിസ്ട്രിക്റ്റ് ടെന്നിസിലെ അണ്ടർ 14 ആൺ-പെൺ വിഭാഗങ്ങളിൽ എറണാകുളം ചാംപ്യൻമാരായി. ആൺകുട്ടികളുടെ ഫൈനലിൽ കണ്ണൂരിനെയാണ് തോൽപ്പിച്ചത്. എറണാകുളത്തിനു വേണ്ടി റുഷിൽ ജോൺ മനാസ് മെഹ്റൂഫിനെയും പാർഥിവ് അനിൽ കുമാർ അശോക് നവീനേയും തോൽപ്പിച്ചു. പെൺകുട്ടികളിൽ തിരുവനന്തപുരമായിരുന്നു ഫൈനൽ എതിരാളികൾ. എറണാകുളത്തിനു വേണ്ടി ഗായത്രി രാജേഷ് മേനോൻ എസ്. ഭദ്രയേയും ശ്രിജന താപ്പ സൗമ്യയേയും തോൽപ്പിച്ചു. കടവന്ത്ര ആർ‌എസ്‌സിയിൽ അണ്ടർ 16, 18, വനിത, പുരുഷ ഫൈനലുകൾ ഇന്നു നടക്കും.