Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകാശം പരത്തിയ ജീവിതം

At-Mothers-tomb-03-09 കൊൽക്കത്തയിൽ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തുള്ള മദർ തെരേസയുടെ കല്ലറ. ചിത്രം: മനോരമ

1910 ഓഗസ്റ്റ് 26: അൽബേനിയൻ ദമ്പതികളുടെ മകളായി മാസിഡോണിയയിൽ ജനനം. യഥാർഥ പേര് ആഗ്നസ് ബൊജക്സ്യൂ.

mother-theresa-06

1910 ഓഗസ്റ്റ് 27: മാമോദീസ സ്വീകരിച്ചു

1922: പന്ത്രണ്ടാം വയസ്സിൽ സമർപ്പിത ജീവിതത്തിലേക്കുള്ള ആദ്യ ദൈവവിളി.

1928 സെപ്റ്റംബർ 25: കന്യാസ്ത്രീയാകാൻ വീടു വിട്ടു. അയർലൻഡിലെ ഡബ്ലിനിലുള്ള റാത്ഫർമാം ലൊറേറ്റ കന്യാസ്ത്രീമഠത്തിൽ ചേർന്നു

mother-theresa-04

1929: 19–ാം വയസിൽ ഇന്ത്യയിലെത്തി. കൊൽക്കത്തയിൽ സെന്റ് മേരീസ് സ്കൂളിൽ അധ്യാപികയായി തുടക്കം.

1931 മേയ് 25: കന്യാസ്ത്രീയായി പ്രഥമവ്രതവാഗ്ദാനം.

1937: കന്യാസ്ത്രീയായി പൂർണ വ്രതവാഗ്ദാനം. തെരേസ എന്നു പേരു സ്വീകരിച്ചു.

Nobel Peace Prize History

1946 സെപ്റ്റംബർ 10: ഡാർജിലിങ്ങിലേക്കുള്ള ട്രെയിൻ യാത്രയിൽ ഉൾവിളി. പാവങ്ങൾക്കായി പ്രവർത്തിക്കാൻ തീരുമാനം.

1948: പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ സ്കൂൾ ആരംഭിച്ചു. ചേരിയിലെ ആദ്യസ്കൂൾ കൊൽക്കത്ത ക്രീക്ക് ലെയ്നിൽ തുടങ്ങി.

ഇന്ത്യൻ പൗരത്വം ലഭിച്ചു.

1950 ഒക്ടോബർ ഏഴ്: ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്യാസ സമൂഹം രൂപീകരിച്ചു. 12 കന്യാസ്ത്രീമാരുമായി തുടക്കം. കത്തോലിക്കാ സഭയുടെ അംഗീകാരം. മദർ തെരേസ എന്ന് അറിയപ്പെട്ടു തുടങ്ങി.

mother-theresa-05

1952: ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ടിൽ അഗതികൾക്കായി ആദ്യത്തെ കേന്ദ്രം – നിർമൽ ഹൃദയ്– പ്രവർത്തനം തുടങ്ങി.

1953: ക്രീക്ക് ലൈനിൽനിന്ന് ലോവർ സർക്കുലർ റോഡിലെ രണ്ടുനില കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റി. ഇന്ന് മദർ ഹൗസ് എന്ന പേരിൽ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രകാര്യാലയമായി ഇത് അറിയപ്പെടുന്നു.

1957: കുഷ്ഠരോഗികൾക്ക് ഇടയിൽ പ്രവർത്തനം ആരംഭിച്ചു.

ITALY MOTHER TERESA മദർ തെരേസ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഏറ്റുവാങ്ങുന്നു

1962: മദറിന്റെ സേവനങ്ങൾക്ക് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. മഗ്സെസെ പുരസ്കാരവും സമ്മാനിച്ചു.

1963 മാർച്ച് 25: മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ് എന്ന പുരോഹിത സന്യാസ സമൂഹം സ്ഥാപിച്ചു.

1965: ഇന്ത്യയ്ക്കു പുറത്ത് മിഷനറി പ്രവർത്തനം നടത്താൻ കത്തോലിക്കാ സഭ അംഗീകാരം നൽകി. അതേ വർഷം തന്നെ വെനസ്വേലയിൽ ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങി.

ITALY MOTHER TERESA പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പം മദർ തെരേസ

1971: ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ പേരിലുള്ള സമാധാനപുരസ്കാരം ലഭിച്ചു. അവാർഡ് തുക ഉപയോഗിച്ച് കുഷ്ഠരോഗികൾക്കായി കോളനി സ്ഥാപിച്ചു.

1972: ജവാഹർലാൽ നെഹ്റു രാജ്യാന്തര സമാധാന സമ്മാനം.

1979 ഡിസംബർ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം.

1980 മാർച്ച്: ഇന്ത്യയിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത രത്ന.

Germany Pope Resigns പിന്നീട് മാർപാപ്പയായ ബനഡിക്ട് പതിനാറാമനൊപ്പം മദർ തെരേസ

1982: ബെയ്റൂട്ടിലെ ഒരു ആശുപത്രിയിൽനിന്ന് മാനസിക വെല്ലുവിളിയുള്ള 37 കുട്ടികളെ രക്ഷപ്പെടുത്തി

1983: ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സന്ദർശിച്ചു. തൊട്ടുപിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ.

1984 ഒക്ടോബർ 31: മിഷനറീസ് ഓഫ് ചാരിറ്റി ഫാദേഴ്സ് എന്ന പുരോഹിത സന്യാസ സമൂഹം സ്ഥാപിച്ചു.

1985: യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘മെഡൽ ഓഫ് ഫ്രീഡം’ പുരസ്കാരം

Vatican Mother Teresa ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കൊപ്പം

1990: മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ സ്ഥാനം സ്വയമൊഴി‍ഞ്ഞു. പക്ഷേ, വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

1997 മാർച്ച് 13: മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ നേതൃസ്ഥാനമൊഴിഞ്ഞു.

1997 സെപ്റ്റംബർ അഞ്ച്: 87–ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണം.

mother-with-diana ഡയാന രാജകുമാരിയോടൊപ്പം

2003: ജോൺപോൾ രണ്ടാമൻ മാർപാപ്പ മദറിനെ ‘വാഴ്ത്തപ്പെട്ടവൾ’ എന്നു പേരുവിളിച്ചു.

2016: മദർ തെരേസയെ സെപ്റ്റംബർ നാലിനു വിശുദ്ധയായി പ്രഖ്യാപിക്കുമെന്നു ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.

mother-body മദർ തെരേസയുടെ ശവസംസ്കാര ശുശ്രൂഷയ്ക്കിടെ ദേശീയ പതാക പുതപ്പിച്ചപ്പോൾ.