Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയരം കൂടിയ ഹോട്ടൽ: സ്വന്തം റെക്കോർഡ് തിരുത്തി ദുബായ്

Dubai-Gevora-Hotel ദുബായ് ജെവോറ ഹോട്ടൽ

ദുബായ് ∙ ഉയരങ്ങളുടെ പെരുമ മറ്റാർക്കും വിട്ടുകൊടുക്കാൻ ദുബായ് ഒരുക്കമല്ല. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ എന്ന സ്വന്തം റെക്കോർഡ് നഗരം തിരുത്തി. ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്ന ദുബായ് ജെഡബ്ല്യു മാരിയറ്റ് മാർക്വിസിനെ ഒരുമീറ്റർ വ്യത്യാസത്തിൽ പിന്തള്ളി ജെവോറ ഹോട്ടൽ തുറന്നു – ഉയരം 356 മീറ്റർ.

ഷെയ്ഖ് സായിദ് റോഡിൽ ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനു സമീപം സ്വർണവർണത്തിലാണ് 75 നില ഹോട്ടൽ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽനിന്നു 3.3 കിലോമീറ്ററാണ് അകലം. 528 മുറികളും നാലു റസ്റ്ററന്റുകളുമുണ്ട്.