Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് ബിൽ സ്കോട്‍ലൻഡ് തള്ളി

ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽ നിന്നു പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനം ഭരണഘടനാപരമായി സാധൂകരിക്കുന്നതിനുള്ള ബ്രെക്സിറ്റ് ബിൽ അംഗീകരിക്കാൻ സ്കോട്‍ലൻഡിലെ പാർലമെന്റ് വിസമ്മതിച്ചു. 30ന് എതിരെ 90 വോട്ടുകൾക്കാണ് എഡിൻബറോ അസംബ്ലി യൂറോപ്യൻ യൂണിയൻ (പിൻവാങ്ങൽ) ബിൽ തള്ളിയത്.

സ്കോട്ടിഷ് പാർലമെന്റിന് ബിൽ വീറ്റോ ചെയ്യാൻ അധികാരമില്ലെങ്കിലും ബ്രിട്ടന്റെ ബ്രെക്സിറ്റ് പദ്ധതികൾ സങ്കീർണമാക്കാൻ ഇതിടയാക്കും. ലണ്ടനിലെ ദേശീയ പാർലമെന്റിന്റെ പരിഗണനയിലാണു ബിൽ.