Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിണ്ടിയത് ട്രംപ് മാത്രം; നിരായുധീകരണവുമായി മുന്നോട്ട്

Trump Kim Summit

സിംഗപ്പൂർ ∙ ചർച്ചകൾക്കു ശേഷം ഡോണൾ‍ഡ് ട്രംപും കിം ജോങ് ഉന്നും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചെങ്കിലും സംസാരിച്ചതു ട്രംപ് മാത്രമാണ്.

ട്രംപ് പറഞ്ഞ പ്രധാന കാര്യങ്ങൾ:

∙ ആണവ നിരായുധീകരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. വിശദാംശങ്ങൾ തീരുമാനിക്കാൻ വാഷിങ്ടനിൽ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ യോഗം വിളിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഉത്തരകൊറിയൻ അധികൃതരുമായി ചർച്ചകൾ നടത്തും.

∙ പ്രധാനപ്പെട്ട ഒരു മിസൈൽ പരീക്ഷണകേന്ദ്രം ഇതിനകം നശിപ്പിച്ചതായി കിം അറിയിച്ചിട്ടുണ്ട്.

∙ നിരായുധീകരണ ധാരണ മുന്നോട്ടുകൊണ്ടുപോകാനായി ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് ചർച്ച നടത്തും.

∙ ഉത്തരകൊറിയയുടെ സാമ്പത്തിക വളർച്ച എങ്ങനെയാകണമെന്ന് അവർ തീരുമാനിക്കണം. മിസൈൽ പരീക്ഷണത്തിന്റെ വിഡിയോകളിൽ കണ്ട അവിടത്തെ അത്യുഗ്രൻ ബീച്ചുകൾക്കു വലിയ സാധ്യതകളുണ്ട്.