Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയർ എരിച്ചിൽ മാറ്റാൻ‍ എന്തൊക്കെ കഴിക്കാം?

Try these effective home remedies for acidity, cough

ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ എല്ലാവർക്കും ഉണ്ടാകാവു ന്ന അസ്വസ്ഥതയാണു നെഞ്ചെരിച്ചിൽ. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്നതു ‘ലോവർ ഈസോഫാ ഗൽ സ്പിൻക്റ്റർ’ എന്ന ഒരു മാംസപേശിയാണ്. ഭക്ഷണം കഴിക്കുമ്പോൾ ഈ മാംസപേശി വികസിച്ച് അന്നനാളത്തിൽ നിന്നും ആമാശയത്തിലേക്കു ഭക്ഷണം കടന്നുപോകുന്നു. അല്ലാത്ത സമയങ്ങളിൽ ഇതു മുറുകി അടഞ്ഞു കിടക്കുന്നു.

ചിലരിൽ ഈ മാംസപേശി ദുർബലമാകുകയും ഇടയ്ക്കിടയ്ക്ക് വികസിക്കുകയും ചെയ്യുന്നു. പാതി ദഹിച്ച ഭക്ഷണവും ദഹന രസങ്ങളും അന്നനാളത്തിലേക്കു തിരിച്ചു കയറി വരുന്നു. ആമാശയത്തിലുള്ളതു പോലെയുള്ള ശ്ലേഷ്മസ്തരം അന്ന നാളത്തെ പൊതിഞ്ഞിട്ടില്ല. ഇതു കണ്ടാണ് പൊള്ളലും എരി ച്ചിലും അനുഭവപ്പെടുന്നത്.

അസിഡിറ്റി കുറയ്ക്കുവാൻ പാൽ നല്ലതാണ്. എന്നു കരുതി രണ്ടു ഗ്ലാസ് പാലിൽ കൂടുതൽ കഴിച്ചാൽ അതിലുള്ള കൊഴുപ്പ് മറ്റ് അസുഖങ്ങൾക്കു വഴിവയ്ക്കും. ചില ആളുകൾക്കു പാൽ കുടിച്ചു കഴിഞ്ഞു വയറിന് അസ്വസ്ഥത ഉണ്ടാകും. ഇങ്ങനെ യുള്ളവർക്കു ലാക്ടോസ് ഇൻടോളറൻസ് ഉണ്ടാകാം.

Healthy Food

പച്ചക്കറികൾ, ഇലക്കറികള്‍, പഴങ്ങൾ എന്നിവ ധാരാളം ഭക്ഷ ണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഒമേഗാ 3, ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലു കളും ആണ് ഇവയിലടങ്ങിയിരിക്കുന്നത്. ഇവ വയറെരിച്ചിൽ കുറയ്ക്കും. പഴരസത്തിനു പകരം പഴങ്ങൾ കഴിക്കണം. കഴിയു ന്നതും സസ്യാഹാരവും, മത്സ്യം വേണ്ടവർ എരിവും പുളിയും കുരുമുളകും ഇല്ലാതെ കുറച്ച് മഞ്ഞൾ ഉപയോഗിച്ചു പാകപ്പെ ടുത്തിയും കഴിക്കാം.

എണ്ണ, നെയ്യ്, വറുത്ത വകകൾ, മധുരപലഹാരങ്ങൾ, പായസം, മറ്റു മധുര പാനീയങ്ങൾ, ഡെസേർട്ട്സ് എന്നിവ ഒഴിവാക്കണം. ശീതളപാനീയങ്ങൾ, അച്ചാറുകൾ, മുളകുകറികൾ, അമിത ചൂടും, അമിത തണുപ്പും ഉള്ള ഭക്ഷണങ്ങൾ, അജിനോമോട്ടോ ചേർത്ത ചൈനീസ് വിഭവങ്ങൾ, സംസ്കരിച്ച ഭക്ഷണ വസ്തു ക്കൾ എന്നിവ ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഹാനി കരമാണ്. ചോക്ലേറ്റ്, കൊഴുപ്പുകൂടിയ ഭക്ഷണം, കേക്ക്, ക്രീമു കള്‍ എന്നിവ ഒഴിവാക്കണം. നേരത്തേതന്നെ വയറിനു ഗ്യാസും മറ്റ് അസുഖങ്ങളും ഉള്ളവർ ഉള്ളി, വെളുത്തുള്ളി, ഓറഞ്ച്, നാരങ്ങ എന്നിവ ഒഴിവാക്കണം.

വയറുനിറയെ വാരിവലിച്ചു ഭക്ഷണം കഴിക്കരുത്. മൂന്നുനേര ത്തിനു പകരം അഞ്ചോ ആറോ നേരമായി കഴിക്കാം. രാത്രി വൈകിയും ഭക്ഷണം കഴിക്കരുത്. ഭക്ഷണം സാവധാനം ചവച്ച രച്ചു കഴിക്കണം. പിരിമുറുക്കം ഉള്ള സമയത്തും ഭക്ഷണം കഴിക്കരുത്.

വാഴപ്പഴം കഴിക്കുന്നതു നെഞ്ചെരിച്ചിൽ കുറയ്ക്കുവാൻ ഉത്ത മമാണ്. ദഹിക്കുവാൻ എളുപ്പം ഉള്ളതും ദഹനരസങ്ങളുടെ ഉൽപാദനത്തെ കുറയ്ക്കുന്നതുമായ ഭക്ഷണങ്ങളാണ് മെച്ചം. ഹെർബൽ ചായ, തേൻ എന്നിവ നല്ലതാണ്. കുരുമുളക്, മസാലകൾ, വിനാഗിരി എന്നിവ ചേർത്ത വിഭവങ്ങൾ ഒഴിവാ ക്കണം.

മത്സ്യം, കൊഴുപ്പു കുറഞ്ഞ കോഴിയിറച്ചി, പാടമാറ്റിയ പാൽ എന്നിവയിലുള്ള പ്രോട്ടീൻ അന്നനാള മാംസപേശിയെ ദൃഢ പ്പെടുത്തും. ക്ഷാരഗുണമുള്ള ഭക്ഷണങ്ങളാണ് അഭികാമ്യം.

ഭക്ഷണം കഴിച്ചു കഴിഞ്ഞു മൂന്നു മണിക്കൂർ കഴിഞ്ഞേ കിട ക്കാവൂ. അല്ലെങ്കിൽ ദഹനരസം അന്നനാളത്തിലേക്കു തിരിച്ചു കയറും. കിടക്കുമ്പോൾ ഇടതുവശം ചരിഞ്ഞു കിടക്കുന്ന താണു നല്ലത്. ചരിഞ്ഞു കിടക്കുമ്പോൾ അന്നനാളത്തിന്റെ സ്ഥാനം ആമാശയത്തിന്റെ മുകളിലായിരിക്കും. ഇതു ദഹനര സങ്ങൾ അന്നനാളത്തിൽ കയറിവരുന്നതു തടയും. 

മീൻ വാങ്ങുന്നതിനു മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം?