Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിയൻ ചീസ് പോള അല്ലെങ്കിൽ ചിക്കൻ ചീസ് പോള

വിനിത കെ.
cheese-pola

കുറെ നാളുകളായിട്ട് കാണുന്നു കേൾക്കുന്നു ഇറാനിയൻ പോള ചിക്കൻ പോള ഇറച്ചി പോള എന്നൊക്കെ. എങ്കിൽ പിന്നെ ഞാനും അങ്ങുചെയ്തേക്കാമെന്നു വെച്ചു. ചിക്കൻ ചീസ് പോള എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ  

ബോൺലെസ്സ് ചിക്കൻ– 250ഗ്രാം (ഉപ്പും കുരുമുളകും ചേർത്ത് ചിക്കൻ വേവിച്ചത് )
സവാള വലുത്– 2
പച്ചമുളക് –2
ഇഞ്ചി വെള്ളുള്ളി പേസ്റ്റ് –1 1/2ടേബിൾ സ്പൂൺ
മല്ലിപ്പൊടി
കാശ്മീർ മുളകുപൊടി – 1 സ്പൂൺ
കുരുമുളക് പൊടി – 1 സ്പൂൺ
ചീസ്
കാരറ്റ് ചീകിയത് 1/4കപ്പ്
ഉപ്പ്‌
എണ്ണ

കേക്ക് തയാറാക്കാൻ വേണ്ട സാധനങ്ങൾ
മൈദ – 1 കപ്പ്
മുട്ട 2-3
പാൽ 1കപ്പ് (പാൽ പകരം ചിക്കൻ വേവിച്ച വെള്ളം ചേർക്കാം)
ഉപ്പ്‌
കുരുമുളക് പൊടി
എണ്ണ 1/4 കപ്പ്

തയാറാക്കുന്ന വിധം

കേക്ക് ചേരുവ എല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.

ഫില്ലിങ്‌ തയ്യാറാക്കുവാൻ ചൂടായ എണ്ണയിൽ പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക പച്ചമണം മാറുമ്പോൾ അരിഞ്ഞുവെച്ച സവാള ചേർത്ത് വഴറ്റി മല്ലിപ്പൊടി ചേർത്ത്  ബാക്കി പൊടികൾ ചേർത്തു വേവിച്ച ചിക്കൻ ചേർത്ത് ആവിശ്യത്തിന് ഉപ്പും ചേർത്ത് കൂട്ട് തയാറാക്കാം.

നോൺ സ്റ്റിക് അല്ലെങ്കിൽ അടികട്ടിയായിട്ടുള്ള കേക്ക് വേവിച്ചെടുക്കാൻ പാകത്തിനുള്ള പാത്രം അത് ഒരു ദോശ കല്ലിന്റെ മേലിൽവെച്ചു പാത്രം ചൂടാകുമ്പോൾ അതിൽ ഒരു സ്പൂൺ നിറയേ നെയ്യ്‌ ഒഴിച്ചു തയാറാക്കി വെച്ചേക്കുന്ന കേക്ക് കൂട്ട് പകുത്തി ഒഴിച്ചു 5 മിനിറ്റ് മൂടിവെച്ചു വേവിക്കണം അതിനുമീതേ ഫില്ലിങ്സ്‌ നിരത്തി ചീസ് ചേർത്ത് ബാക്കിയുള്ള കേക്ക് കൂട്ട്  ഒഴിച്ചു 15-20മിനിറ്റ്സ് മൂടിവെച്ചു വേവിക്കണം. കാപ്സിക്കവും തക്കാളിയും  വച്ച് അലങ്കരിച്ചാൽ ചിക്കൻ ചീസ് പോള തയാർ.

chiken-cheesepola