കുട്ടികൾക്കിഷ്ടപ്പെട്ട പഴം നുറുക്ക്

കുട്ടികൾക്കിഷ്ടപ്പെടുന്നൊരു പഴം നുറുക്കിന്റെ രുചിക്കൂട്ട് എങ്ങനെയെന്ന് നോക്കാം.

ഏത്തപ്പഴം – 4
നെയ്യ് – 3 ടേബിൾ സ്പൂൺ
ശർക്കര ഉരുക്കിയത് – 2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് – അര ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ പഴം വലിയ കഷണങ്ങളാക്കി മുറിച്ചത് ചേർത്ത് അടച്ചു ചെറു തീയിൽ വേവിക്കുക, വെന്തശേഷം ശർക്കരപാനീയും ഇതിലേക്ക് ചേർത്ത് തുറന്നു വച്ച് പാനികുറച്ച് വറ്റിച്ചെടുക്കാം. ഏലയ്ക്കാപ്പൊടി വിതറി തീ ഓഫ് ചെയ്തെടുത്താൽ രുചികരമായ പഴം നുറുക്ക് റെ‍ഡി. (പഴം പുഴുങ്ങിയത് നെയ്യിൽ വഴറ്റിയും പഴം നുറുക്ക്  തയാറാക്കാം.)