ഇഷാന്ത് ശർമയ്ക്ക് സേവാഗിന്റെ ‘ട്രോൾ’ ആശംസ

‘പ്രിയപ്പെട്ട ബുർജ് ഖലീഫാജീ, ജന്മദിനാശംസകൾ.’ മുൻ‌ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് ട്വിറ്ററിൽ ബോളർ ഇഷാന്ത് ശർമയ്ക്കു ജന്മദിനാശംസകൾ നേർന്നു‌. ഒപ്പം ഒരു ചിത്രം പങ്കുവച്ചതു സോഷ്യൽ മീഡിയയിൽ വൈറലായി. ഇഷാന്തിന്റെ പരിശീലകന്റെ പടം കിട്ടി എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം.