അലിക്കു സെഞ്ചുറി; വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് 124 റൺസ് ജയം

ബ്രിസ്റ്റൽ ∙ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ 124 റൺസിന് വിജയിച്ച് ഇംഗ്ലണ്ട് പരമ്പരയിൽ 2–0ന് മുന്നിലെത്തി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് മോയിൻ അലിയുടെ സെഞ്ചുറി(102)യുടെയും ജോ റൂട്ടിന്റെ അർധസെഞ്ചുറി(84)യുടെയും കരുത്തിൽ നിശ്ചിത 50 ഓവറിൽ ഒൻപതിന് 369 റൺസെടുത്തു.

വിൻഡീസിനെതിരെ ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്കോർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ഓപ്പണർ ക്രിസ് ഗെയ്‍ലിന്റെ 94 റൺസിന്റെ മികവിൽ പൊരുതിയെങ്കിലും 39.1 ഓവറിൽ 245ന് പുറത്തായി. ലയാം പ്ലങ്കറ്റ് 52 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു.