ടെന്നിസിലും ധോണി സ്റ്റാർ!

ധോണിയും സുമിതും കിരീടവുമായി

റാഞ്ചി ∙ ക്രിക്കറ്റിൽ മാത്രമല്ല, ടെന്നിസിലും മഹേന്ദ്രസിങ് ധോണി കൂൾ. റാഞ്ചിയിൽ നടന്ന സംസ്ഥാന സീനിയർ ക്ലബ് ടെന്നീസ് ടൂർണമെന്റിൽ പുരുഷവിഭാഗം ഡബിൾസിൽ ധോണിയുടെ ടീം ജേതാക്കളായി. വിൻഡീസിനെതിരായ പരമ്പരയ്ക്കു ശേഷം നാട്ടിലെത്തിയ താരം വെറും രണ്ടാഴ്ചത്തെ പരിശീലനം കൊണ്ടാണ് ഡബിൾസ് കിരീടം ചൂടിയത്. 

ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ ഇന്നലെ സമാപിച്ച  ടൂർണമെന്റിൽ ധോണി –സുമിത് കൂട്ടുകെട്ട് കനയ്യ–രോഹിത് സഖ്യത്തെ (6–2,6–2) നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കിരീടം ചൂടിയത്. 

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ ആദായനികുതി നൽകുന്ന വ്യക്തിയായി ധോണി. 2017–18 കാലയളവിൽ 57.04 കോടി രൂപയാണ് ധോണി നികുതിയായി നൽകിയത്.