Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈഡൻ ഗാർഡനിൽ ഗാംഗുലിക്ക് സ്റ്റാൻഡ്

PTI7_19_2015_000109A

കൊൽക്കത്ത∙ ക്രിക്കറ്റിന്റെ റെക്കോർഡ് ബുക്കിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിക്കു നേരത്തെ തന്നെ ‘സ്റ്റാൻഡ് ’ ആയെങ്കിലും സ്വന്തം നാട്ടിലും ഇപ്പോൾ സ്റ്റാൻഡ് ആയി.

ഗാലറികളിൽ സ്വന്തം പേരെഴുതിയ സ്റ്റാൻഡുള്ള പ്രമുഖ താരങ്ങളുടെ പട്ടികയിൽ ഇനി ഗാംഗുലിയും. ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിന്റെ കിഴക്കൻ ഗാലറി ഇനി ഗാംഗുലിയുടെ പേരിൽ അറിയപ്പെടും.

സ്റ്റേഡിയം നിൽക്കുന്ന സ്ഥലം പ്രതിരോധ വകുപ്പിൽ നിന്നു ലീസിനു സ്വന്തമാക്കിയതാണ്. അവരുടെ അനുമതി വൈകിയതാണ് പേരിടീൽ കർമവും വൈകാൻ കാരണം.

related stories
Your Rating: