Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണി നാലാം സ്ഥാനത്തുതന്നെ തുടരട്ടെ, ഫിനിഷറുടെ ജോലി ചെയ്യാമല്ലോ: ഗാംഗുലി

INDIA-CRICKET-GANGULY-LAXMAN-PINK BALL-IND

കൊൽക്കത്ത ∙ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ഏകദിനങ്ങളിൽ നാലാം സ്ഥാനത്തുതന്നെ ബാറ്റിങ്ങിന് എത്തണമെന്നു മുൻ നായകൻ സൗരവ് ഗാംഗുലി പറ‍ഞ്ഞു. ഇതോടെ കോഹ്‌ലിക്കൊപ്പം ചേർന്നു ഫിനിഷറുടെ റോൾ ഭംഗിയാക്കാമെന്നും ഗാംഗുലി പറഞ്ഞു.

‘‘ധോണി നാലാം സ്ഥാനത്തുതന്നെ തുടരട്ടെ. ആ സ്ഥാനത്തു നിന്നു ഫിനിഷറുടെ ജോലി ചെയ്യാമല്ലോ. ഫിനിഷർ എന്നു പറയുമ്പോൾ 40–ാം ഓവർമുതലേ ബാറ്റുചെയ്യാവൂ എന്നില്ലല്ലോ. ഫിനിഷർ അവസാന ഓവറുകളിലാണു വരേണ്ടതെന്നതു തെറ്റായ ധാരണയാണ്. കഴിഞ്ഞ ഒരു മൽസരത്തിൽ നാലാം സ്ഥാനത്തെത്തിയാണല്ലോ ധോണി മൽസരത്തിൽ ഇന്ത്യയെ ജയത്തിലെത്തിച്ചത്.’’ എന്നാൽ, ഇന്ത്യ കോഹ്‌ലിയെ വല്ലാതെ ആശ്രയിക്കുന്നുവെന്നു ഗാംഗുലി പറഞ്ഞു.

related stories
Your Rating: