Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹക്ഷണക്കത്തിൽ നരേന്ദ്രമോദിയുടെ പേരു തെറ്റിച്ച് യുവരാജ് സിങ്

06-spl-yuvraj-dc

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിനു ക്ഷണിക്കാൻ പോയ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനു ചമ്മൽ. വിവാഹക്ഷണക്കത്തിൽ നരേന്ദ്രമോദിയുടെ പേര് തെറ്റായി അച്ചടിച്ചതാണു ക്രിക്കറ്റ് താരത്തിനു നാണക്കേടായത്. ‘നരേന്ദ്ര’ മോദി എന്നതിനു ‘നരേന്ദർ’മോദി എന്നാണു ക്ഷണക്കത്തിലുള്ളത്.

അമ്മയ്ക്കൊപ്പമാണു യുവരാജ് സിങ് പാർലമെന്റിൽ മോദിയെ ക്ഷണിക്കാനെത്തിയത്. 30നു ചണ്ഡീഗഡിൽ ഗുരുദ്വാരയിലാണു വിവാഹം. ഡിസംബർ രണ്ടിനു ഗോവയിൽ ഹിന്ദു ആചാരപ്രകാരവും വിവാഹച്ചടങ്ങുണ്ട്. ഏഴിനു ഡൽഹിയിൽ വിരുന്നുണ്ട്. അഞ്ചിന് വധൂവരൻമാർ പങ്കെടുക്കുന്ന നൃത്തപരിപാടിയും ഡൽഹിയിലുണ്ട്.ബ്രിട്ടിഷ്–ഇന്ത്യൻ വംശജയായ ഹേസൽ ഏതാനും ഹിന്ദി സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

related stories