Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോ ഗോളിൽ റയലിനു സമനില

Ronaldo അത്‌ലറ്റിക് ബിൽബാവോയ്ക്കെതിരായ മൽസരത്തിൽ ഹെഡ് ചെയ്യാൻ റൊണാൾഡോയുടെ ശ്രമം.

മഡ്രിഡ് ∙ ബാർസയ്ക്കു പിന്നാലെ റയൽ മഡ്രിഡിനും സ്പാനിഷ് ലീഗ് ഫുട്ബോളിൽ സമനില. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബാക്ക്ഹീൽ ഗോളിൽ റയൽ അത്‌ലറ്റിക് ബിൽബാവോയോട് 1–1 സമനിലയിൽ പിരിഞ്ഞു. സാന്തിയാഗോ ബെർണബ്യൂവിൽ ആദ്യപകുതിയിൽ ഇനാകി വില്യംസ് നേടിയ ഗോളിൽ ബിൽബാവോ ഒരുഗോളിനു മുന്നിലായിരുന്നു. 87–ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ ലോ ഡ്രൈവ് പിൻകാൽകൊണ്ടു ഗോളിലേക്കു തിരിച്ചുവിട്ടു റൊണാൾഡോ റയലിനെ രക്ഷിച്ചു – സീസണിൽ റോണോയുടെ 24–ാം ഗോൾ. ആദ്യപകുതിയിൽ റൊണാൾഡോയുടെ ഹെഡർ ക്രോസ് ബാറിൽ തട്ടി മടങ്ങിയിരുന്നു. സമനിലയോടെ റയൽ ലീഗിൽ മൂന്നാം സ്ഥാനത്തു തുടരുന്നു. ബാർസിലോന, അത്‌ലറ്റിക്കോ മഡ്രിഡ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.