Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരളം: ധനശേഖരണം ലക്ഷ്യമിട്ട് ഫുട്ബോൾ ടൂർണമെന്റ്

Representational image

കൊച്ചി∙ നവകേരള സൃഷ്ടിക്കു പണം സമാഹരിക്കാൻ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ ആലോചന സജീവം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ടൂർണമെന്റ് നടത്താനാണു ലക്ഷ്യമിടുന്നത്. ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ആലോചനയിൽ. കേരളത്തിൽത്തന്നെ നടത്തണമെന്നതിനാണു പ്രഥമ പരിഗണന.

ടൂർണമെന്റ് നടത്തിപ്പിനും ധനസമാഹരണത്തിനും എല്ലാ സഹായവും ചെയ്യുമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) പ്രസിഡന്റ് കെ.എം.ഐ. മേത്തർ പറഞ്ഞു. ടൂർണമെന്റ് നടത്തിപ്പു സംബന്ധിച്ച സാങ്കേതികകാര്യങ്ങളിലെല്ലാം എഐഎഫ്എഫിന്റെ സഹായവാഗ്ദാനമുണ്ട്. വിദേശ ടീമുകളെ ക്ഷണിക്കുന്നതും ഇന്ത്യൻ ടീമിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതും എഐഎഫ്എഫ് വഴിയാകും. മൽസര നടത്തിപ്പിന്റെ മേൽനോട്ടവും എഐഎഫ്എഫ് നിർവഹിക്കും.