Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകരക്കാരനായി ഹാട്രിക്; കസറി അൽകാസർ

alcacer അൽകാസർ

ബർലിൻ ∙ പകരക്കാരനായി ഇറങ്ങി ഹാട്രിക് നേടിയ പാകോ അൽകാസറിന്റെ മികവിൽ ജർമൻ ലീഗ് ഫുട്ബോളിൽ ബോറൂസിയ ഡോർട്ട്മുണ്ടിന് നാടകീയ ജയം. ഓസ്ബർഗിനെതിരെ 4–3നാണ് ഡോർട്ട്മുണ്ടിന്റെ വിജയം. കളിയുടെ അവസാന നിമിഷം ഫ്രീകിക്കിലൂടെയാണ് അൽകാസർ ടീമിന്റെ വിജയഗോൾ നേടിയത്. ആദ്യ പകുതിയിൽ ആൽഫ്രഡ് ഫിൻബൊഗാസന്റെ ഗോളിൽ ഓസ്ബർഗാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 62–ാം മിനിറ്റിൽ കളത്തിലിറങ്ങിയ അൽകാസർ ആദ്യ ടച്ചിൽ തന്നെ ഗോൾ നേടി. ഫിലിപ്പ് മാക്സിന്റെ ഗോളിൽ ഓസ്ബർഗ് ഒപ്പമെത്തിയതിനു ശേഷം 80–ാം മിനിറ്റിൽ അൽകാസർ ടീമിനെ വീണ്ടും ഒപ്പമെത്തിച്ചു. പകരക്കരനായിറങ്ങിയ മരിയോ ഗോട്സെ ഡോർട്ട്മുണ്ടിനു ലീഡ് നൽകിയെങ്കിലും മിഷേൽ ഗ്രിഗോറിച്ച് ഓസ്ബർഗിനെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ  95–ാം മിനിറ്റിൽ കിട്ടിയ ഫ്രീകിക്ക് അൽകാസർ ഗോളിലേക്കു ചാഞ്ഞിറക്കിയതോടെ ഡോർട്ട്മുണ്ടിനു വിജയം.