Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎഫ്സി ഏഷ്യൻ കപ്പ് ഒരുക്കം; ഇന്ത്യൻ ടീം ചൈനയിലെത്തി

Indian Football Team

ബെയ്ജിങ് ∙ അടുത്ത വർഷത്തെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള ഒരുക്കത്തിന്റെ ഭാഗമായി സഹൃദമൽസരത്തിന് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്നലെ ചൈനയിലെത്തി. ലോകറാങ്കിങ്ങിൽ 76–ാം സ്ഥാനക്കാരായ ചൈനയുമായി ശനിയാഴ്ച സുസോ സിറ്റി സ്റ്റേഡിയത്തിലാണു രാജ്യാന്തര സൗഹൃദമൽസരം. ഫിഫ റാങ്കിങ്ങിൽ 97–ാമതാണ് ഇന്ത്യ. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ സീനിയർ ഫുട്ബോൾ ടീം ചൈനയിൽ കളിക്കുന്നത്.

ചൈനയിലെത്തിയ 22 അംഗ ഇന്ത്യൻ ടീമിൽ മലയാളികളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നിവരുമുണ്ട്.