Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവെന്റസിന് സമനില

Ronaldo

ടൂറിൻ∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചിട്ടും ജെനോവയ്ക്കെതിരെ യുവെന്റസിന് 1–1 സമനില. 18–ാം മിനിറ്റിൽ  കോർണറിന് ഒടുവിൽ മറിഞ്ഞുകിട്ടിയ പന്ത് വലയിലെത്തിച്ച ക്രിസ്റ്റ്യാനോ യുവെന്റസിനു ലീഡ് നൽകിയതാണ്, എന്നാൽ 67–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ കുവാമെയുടെ ക്രോസിൽ തലവച്ച ഡാനിയൽ ബെസ്സ ജെനോവയ്ക്കു സമനില സമ്മാനിച്ചു. ക്രിസ്റ്റ്യാനോയുടെയും ക്വദ്രാദോയുടെയും മുന്നേറ്റങ്ങൾ തടുത്തുനിർത്തിയ ജെനോവ പ്രതിരോധം മികച്ച പ്രകടനമാണു കാഴ്ച വച്ചത്.