Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ 2 മലയാളികൾ

anas-and-ashique അനസ്, ആഷിഖ്

അബുദാബി ∙ ജനുവരി 5 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു. അനസ് എടത്തൊടിക, ആഷിക് കുരുണിയൻ എന്നീ 2 മലയാളികൾ ടീമിലുണ്ട്. ആറിനു തായ്‌ലൻഡ്, 10നു യുഎഇ, 14നു ബഹ്റൈൻ എന്നിവയ്ക്കെതിരെയാണ് ഇന്ത്യയുടെ കളികൾ.

ഗോൾകീപ്പർമാർ: ഗുർപ്രീത്, വിശാൽ കെയ്ത്, അമരിന്ദർ സിങ്, ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, സാർതക് ഗോളുയി, സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക, സലാം രഞ്ജൻ സിങ്, സുഭാഷിസ് ബോസ്, നാരായൺ ദാസ്. മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, ജെർമൻപ്രീത് സിങ്, പ്രോണോയ് ഹാൾദർ, അനിരുദ്ധ് താപ്പ, വിനീത് റായ്, റൗളിൻ ബോർജസ്, ആഷിക് കുരുണിയൻ, ഹാലിചരൺ നർസാരി. ഫോർവേഡുകൾ: സുമീത് പാസി, ബൽവന്ത് സിങ്, സുനിൽ ഛേത്രി, ജെജെ ലാൽപെഖുല.