Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയെ ‘സ്നേഹിച്ച്’ യുവരാജ്; കയ്യടിച്ച് ആരാധകർ – വിഡിയോ

Yuvraj-Dhoni ധോണിക്കൊപ്പം യുവരാജ്.

മൊഹാലി∙ ഇന്ത്യൻ ക്രിക്കറ്റിലെ സീനിയർ താരങ്ങളായ യുവരാജ് സിങ്ങും എം.എസ്. ധോണിയും ഐപിഎൽ വേദിയിൽ പുറത്തെടുത്ത സ്നേഹപ്രകടനത്തിന് കയ്യടിച്ച് ആരാധകർ. നടുവേദന നിമിത്തം ഗ്രൗണ്ടിൽ കിടന്ന ധോണിയെ ഡോക്ടർ ശുശ്രൂഷിക്കുമ്പോൾ സ്നേഹം പ്രകടിപ്പിക്കാനെത്തിയ യുവ‍രാജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സ്– കിങ്സ് ഇലവൻ പഞ്ചാബ് മൽസരത്തിനിടെയാണ് ക്രിക്കറ്റ് പ്രേമികളുടെ മനംകുളിർപ്പിക്കുന്ന ദൃശ്യങ്ങൾക്കു മൊഹാലി വേദിയായത്.

ബാറ്റിങ്ങിനിടെ നടുവേദന മൂലം ഗ്രൗണ്ടിൽ കിടന്ന ധോണിക്കു ചെന്നൈ സൂപ്പർ കിങ്സിന്റെ ഡോക്ടർമാർ അടിയന്തര ചികിൽസ നൽകുന്നതിനിടെ യുവരാജ് ധോണിയുടെ അടുത്തെത്തി. ധോണിയുടെ തലയിൽ രണ്ടു തവണ അമര്‍ത്തിയ ശേഷം യുവരാജ് നടന്നു പോകുന്നതാണ് ദൃശ്യങ്ങളിൽ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ധോണിയെ സഹായിക്കാനാണ് യുവി അടുത്തെത്തിയതെന്നും അതല്ല ആശ്വസിപ്പിക്കാനായിരുന്നു യുവരാജിന്റെ എന്‍ട്രിയെന്നും സമൂഹമാധ്യമങ്ങളിൽ വാദങ്ങൾ ഉയർന്നു. 

പഴയ 'ബ്രോ'മാന്‍സ് എന്ന പേരിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ട്വിറ്റർ അക്കൗണ്ടില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നാലു റൺസിന്റെ ജയം പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഏഴു വിക്കറ്റു നഷ്ടത്തിൽ പഞ്ചാബ് 197 റൺസെടുത്തപ്പോൾ ചെന്നൈയ്ക്കു 193 റൺസെടുക്കാനേ സാധിച്ചിരുന്നുള്ളു. എന്നാൽ 44 പന്തിൽ പുറത്താകാതെ 79 റണ്‍സെടുത്ത ധോണിയുടെ ഇന്നിങ്സിനും കിട്ടി ആരാധകരുടെ കയ്യടി.

related stories